Translate

Wednesday, June 20, 2018

ഗോ മാതാവും ബാങ്ക് അക്കൗണ്ടും

ബാങ്കിംഗ് രംഗത്തെ  നിയമങ്ങളെപ്പറ്റിയും വ്യവസ്ഥകളെ പറ്റിയും  അറിയാവുന്ന  ഒരാളെ  തേടിനടക്കുകയാണ് ഞാന്‍.

ഒരു  ചെറിയ  നിയമോപദേശം  വേണം.

പശുവിന്‍റെ പേരില്‍  ഇന്ത്യയില്‍  അക്കൌണ്ട്  തുടങ്ങാന്‍  കഴിയുമോ? ഐ മീന്‍  ഗോമാതാവിന്‍റെ പേരില്‍? അമ്മയല്ലേ? ഒരൌക്കൌണ്ട്  തുടങ്ങാന്‍  വകുപ്പില്ലേ?

പറ്റുമെങ്കില്‍  ഒരെണ്ണം  തുടങ്ങാനാണ്, എന്നിട്ട്  കിട്ടുന്ന  കാശൊക്കെ  കൊണ്ടുപോയി  പശുവിന്‍റെ  അക്കൌണ്ടില്‍  ഇടും. പിന്നെ  നമ്മള്‍  കാശെടുക്കാന്‍  ചെല്ലുമ്പോള്‍ ബാങ്കുകാര്‍  എന്തെങ്കിലും  മുട്ടാപ്പോക്ക്  ന്യായം  പറഞ്ഞാല്‍ മാനേജരെ  തല്ലിക്കൊല്ലാം, ബാങ്കിന്  തീയിടാം , അക്കൌണ്ട്ന്റിനെ കെട്ടിയിട്ടു തല്ലാം... ആരും  ഒന്നും  ചോദിക്കില്ല, അങ്ങനെ  ചെയ്യാന്‍  നിയമമുണ്ടല്ലോ? പശുവിന്‍റെ  മൌലികാവകാശം നിഷേധിച്ചാല്‍  പിന്നെ  കുത്തി  കുടലെടുത്തേക്കണം  എന്നല്ലേ  നമ്മടെ  വലിയ  മന്ത്രിമാരും  ജീമാരുമൊക്കെ  പറയുന്നത്.

പശുവിന്‍റെ  അക്കൌണ്ടില്‍  നിന്നും  കാശെടുക്കാന്‍  
ചെല്ലുമ്പോള്‍ ഏട്ടിഎമ്മില്‍  കാശില്ലെങ്കില്‍  ആ  മെഷിന്‍  തല്ലിപ്പൊളിച്ചു  കളഞ്ഞിട്ടു അവിടെ  ഏസിയും ഇട്ടിരുന്നു  ഗുലാന്‍ പെരിശു  കളിക്കാം, അല്ലെങ്കില്‍   പശുവിനെ  അതിനകത്ത്  കൊണ്ടുവന്നു  കെട്ടാം. ഇങ്ങനെ  ചില  ചടങ്ങുകളൊക്കെ  ഒരു  റൌണ്ട് കഴിഞ്ഞാല്‍  പിന്നെ  ബാങ്ക്  മനെജരോക്കെ  ദിവസവും  വീട്ടില്‍  വന്നു  കാശിനെന്തെങ്കിലും ആവശ്യമുണ്ടോ  എന്ന്  ചോദിച്ചിട്ട്  പോകും.

പശുവിന്‍റെ പേരില്‍  ഒരു  അക്കൌണ്ട്  തുടങ്ങാന്‍  വല്ല  മാര്‍ഗ്ഗവുമുണ്ടോ?

Wednesday, October 21, 2015

••••ആര്‍ എസ് എസിന്റെ ദേശീയതയും മൂന്ന് വ്യക്തികളും••••


ആര്‍ എസ് എസ് എന്നും തങ്ങളുടെ ഐഡന്റിറ്റി ആയി എക്കാലവും ഉയര്‍ത്തിക്കാട്ടുന്നത് അവരുടെ ദേശീയതയാണ്‌. അമിത ദേശീയത വര്‍ഗ്ഗീയതയും ഫാസിസവുമാണ്‌. അത് ദേശസ്നേഹമല്ല. ആര്‍ എസ് എസ് എന്നും ഗാന്ധി വധത്തിനെ സന്തോഷത്തോടെ മാത്രമേ കണ്ടിട്ടുള്ളു. എന്നാല്‍ ഒരു ജനാധിപത്യം എന്ന നിലയില്‍ ഗാന്ധി വധത്തിനെ പരസ്യമായി അനുകൂലിക്കാനും വയ്യ. ഒരു പക്ഷേ ഒരു തവണകൂടി വന്‍ ഇലക്ഷന്‍ വിജയം നേടാനായാല്‍ അവര്‍ ആ കൊലപാതകത്തിനെ ശരിവെക്കാനും ഏറെ സാധ്യതയുണ്ട്.
ആര്‍ എസ് എസിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ മൂന്ന് പേരുകളാണ്‍്‌ വീര്‍ സവര്‍ക്കറുടേതും നാഥുറാം ഗോഡ്സെയുടെതും ഗോൾവൽക്കറുടെതും. ഒന്നാമന്‍ സംഘത്തിന്റെ വീരപുരുഷനാണെങ്കില്‍ രണ്ടാമനെ സംഘം തള്ളിപ്പറയുന്നു, അല്ലെങ്കില്‍ തള്ളിപ്പറയാതെ തരമില്ല എന്നായി. ദേശീയത, രാജ്യസ്നേഹം എന്നീ വിഷയങ്ങള്‍ എത്രത്തോളം തരം താഴാം എന്നതാണ്‌ ഗോൾവൽക്കർ.
നഥൂറാം വിനായക് ഗോഡ്‌സെ
ഗോഡ്സെ ആര്‍ എസ് എസിന്റെ അപ്രഖ്യാപിത സൂപ്പര്‍ ഹീറോ ആണ്‌. സവര്‍ക്കര്‍ ഗാന്ധി വധത്തില്‍ പങ്കാളിയല്ല എന്നു വാദിക്കുന്ന ആര്‍ എസ് എസിന്‌ ആ ഒരു രക്ഷാകവചം ഗോഡ്സെക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ സാധ്യമായിരുന്നില്ലല്ലോ. പിന്നെ ഒറ്റ മാര്‍ഗമേ ഉള്ളു, ഗോഡ്സെ ആര്‍ എസ് എസ് വിട്ടിട്ടു വര്‍ഷങ്ങളായിരുന്നു എന്ന വാദം. 1965 ല്‍ ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ ഇതു മറക്കപ്പെട്ടിരുന്നു എന്നു പറയാം. നഥൂറാമിന്റെ സഹോദരനും സഹപ്രതിയുമായ ഗോപാല്‍ ഗോഡ്സെ പറയുന്നു, തന്റെ സഹോദരന്‍ സ്വന്തം കുടുംബം പോലെ കരുതിവന്ന ആര്‍ എസ് എസിനെ സം‌രക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നു, അതിനാല്‍ തന്നെ ആര്‍ എസ് എസ് വിട്ടിട്ട് വര്‍ഷങ്ങളായി എന്ന് മൊഴി നല്‍കി എന്ന്. ഗാന്ധി വധത്തോടുകൂടി വലിയ പ്രശ്നത്തില്‍ അകപ്പെട്ട ആര്‍ എസ് എസിനെ അവസാന നിമിഷം വരെ ഗോഡ്സെ കൈവിട്ടില്ല, എന്ന് ഗോപാല്‍ ഗോഡ്സെ പറയുന്നു. അതിനൊക്കെ പുറമേ ആര്‍ എസ് എസ് ഹിന്ദുമഹാസഭയുമായി പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി കപൂര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗോഡ്സെയെ കൈവിടാന്‍ ആര്‍ എസ് എസ് നിര്‍ബന്ധിതമാകുകയായിരുന്നു.
"നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം
മഹാമങ്ഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ"
ഈ ശ്ലോകം ചൊല്ലിയാണ്‌ ഗോഡ്സെ മരണത്തിലേക്ക് നടന്നു നീങ്ങിയത്. ഈ ശ്ലോകം എന്താണെന്ന് ഒരു ആര്‍ എസ് എസുകാരന് പറഞ്ഞുകൊടുക്കേണ്ടതില്ല, ആര്‍ എസ് എസ് ശാഖകളില്‍ ഈ ശ്ലോകം നിര്‍ബന്ധിതമാണ്‌. 1932 വരെ മാത്രം ആര്‍ എസ് എസ് അംഗമായിരുന്ന ഗോഡ്സെ അതിനു ശേഷം മാത്രം ആര്‍ എസ് എസ് ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളതും, രഹസ്യമായി മാത്രം ചൊല്ലുന്നതുമായ ഈ ശ്ലോകം 1949 നവംബര്‍ 15 ന്‌, തൂക്കിലേറ്റപ്പെടുമ്പോള്‍ ആലപിച്ചത് തികച്ചും യാദൃശ്ചികം എന്നു കരുതാം അല്ലെ?
വീര സവര്‍ക്കര്‍
ആര്‍ എസ് എസ് എന്നും ഉയര്‍ത്തിക്കാട്ടുന്ന വീര പോരാളിയാണ്‌ സവര്‍ക്കര്‍. തന്നെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്‌ എഴുതിക്കൊടുത്ത കത്ത് അതിലെ ഉള്ളടക്കം കൊണ്ടു തന്നെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അപമാനം ആയിരുന്നു എന്നു പറയാം. തന്നെ മോചിപ്പിച്ചാല്‍ അനുയായികള്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് അങ്ങേയറ്റം കൂറുള്ളവരാകുകയും ആ നല്ല മാതൃക കണ്ട് എന്റെ ആളുകള്‍ ക്ഷമിക്കാനും തിരുത്താനും പഠിക്കുകയും ചെയ്യും എന്നൊക്കെ അദ്ധേഹം താണുവീണ്‌ അപേക്ഷിക്കുന്നു. മറക്കരുത് ഇത് "വീര" സവര്‍ക്കറാണ്‌. ഇതിനു ശേഷം ഹിന്ദുത്വ പ്രചരണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ധേഹത്തെ കാണുന്നത് ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ടാണ്‌.
ഗാന്ധി വധ കേസില്‍ തെളിവുകളുടെ അഭാവം മൂലം ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ഗാന്ധി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ 1965 ല്‍ നിയുക്തമായ ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ ഇങ്ങിനെ എഴുതി, "എല്ലാ വസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കരും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല" (റിപ്പോര്‍ട്ട് ലഭ്യമാണ്‌). സംഘപരിവാര്‍ ശക്തികളുടെ സവര്‍ക്കര്‍ സ്നേഹത്തിന് മറ്റെന്തു വേണം?
കടുത്ത ഹിന്ദുത്വ വാദി, സ്വയം പ്രഖ്യാപിത യുക്തിവാദി, മതം മാറിയ ഹിന്ദുക്കളെ തിരികെ ഹിന്ദുക്കളാക്കുന്നതില്‍ ശ്രദ്ധ ചെലുത്തി, അവസരം ഒത്തുവന്നപ്പോള്‍ മുശ്ലീം ലീഗ് അടങ്ങുന്ന കക്ഷികളുമായി ഒത്തുതീര്‍പ്പുണ്ടാക്കി (1939 ല്‍ രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട വൈസ്രോയിയുടെ ഏകാധിപത്യ നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തങ്ങള്‍ വന്‍ വിജയം നേടിയ പ്രൊവിന്‍സുകളുടെ ഭരണം രാജി വച്ച അവസരത്തില്‍)
ക്വിറ്റ് ഇന്ത്യാ സമരത്തിനെ പ്രത്യക്ഷമായി എതിര്‍ത്തു. ഹിന്ദുക്കളോട് അധികാര സ്ഥാനങ്ങള്‍ രാജി വെക്കരുതെന്നും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈനിക നടപടികളോട് സഹകരിക്കണമെന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും ആഹ്വാനം ആഹ്വാനം ചെയ്തു ഈ സ്വാതന്ത്ര്യ സമര പോരാളി.
മാധവ സദാശിവ ഗോൾവൽക്കർ
ആര്‍ എസ് എസിന്റെ രണ്ടാം സര്‍സംഘചാലക് ആയ "ശ്രീ ഗുരുജി" എന്ന് അവര്‍ വിളിപ്പേരിട്ട് സ്നേഹിക്കുന്ന ഗോള്‍‌വല്‍ക്കര്‍ സത്യത്തില്‍ എന്തായിരുന്നു? എന്താണ്‌ അദ്ധേഹത്തിന്റെ ദേശീയത? പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ പ്രചോദനമായിക്കാണുന്നത് ഈ ഗോള്‍‌വാല്‍ക്കറെയാണ്‌ എന്നോര്‍ക്കണം. അടുത്തിടെയായി ആര്‍ എസ് എസ് സുഹൃത്തുക്കള്‍ ഏറെ ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്‌ അവരുടെ മത ജാതി നിരപേക്ഷത. അത് അധികാര രാഷ്ട്രീയത്തിന്റെ തന്ത്രം മാത്രമാണെന്നും ഒരിക്കലും അവര്‍ക്ക് അത് ആകാന്‍ കഴിയില്ല എന്നുള്ളതും പകല്‍ പോലെ വ്യക്തമായ ഒരു സത്യമാണെന്നത് അവിടെ നില്‍ക്കട്ടെ.
പണ്ഠിതനായ സൈഫുദ്ദില്‍ ജീലാനിയുമായുള്ള ഒരു അഭിമുഖത്തിൽ ഗോള്‍‌വല്‍ക്കര്‍ പറയുന്നു " ഞങ്ങളുടെ മത ബോധവും തത്വ ചിന്തയും അനുസരിച്ച് ഒരു മുസ്ലീം ഒരു ഹിന്ദുവിനെപ്പോലെ തന്നെ നല്ലവനാണ് .ഒരിക്കലും ഹിന്ദു മാത്രം മോക്ഷത്തിൽ എത്തും എന്ന് ഞങ്ങൾ കരുതുന്നില്ല. അവനവൻറേതായ ചിന്തകൾക്ക് അനുസൃതമായ വഴി സ്വീകരിക്കാൻ ആർക്കും അവകാശം ഉണ്ട് . നിങ്ങളുടെ വഴി അത് ഹിന്ദുത്വമാണെങ്കിലും , ക്രിസ്തുമതം ആണെങ്കിലും ഇസ്ലാം ആണെങ്കിലും അത് പിന്തുടരുക .ആളുകളെ യഥാര്‍ത്ഥ ഹിന്ദുത്വം പഠിപ്പിക്കൂ, യഥാർത്ഥ ഇസ്ലാം പഠിപ്പിക്കൂ, മതങ്ങൾ മനുഷ്യരെ നിസ്വാർഥരാകാനാണ് പഠിപ്പിക്കുന്നത്‌ എന്ന് അവർ മനസ്സിലാക്കട്ടെ." വളരെ നല്ല ആശയം തന്നെ. പക്ഷെ ബഹുമാനിക്കാന്‍ വരട്ടെ. "We or our nationhood defined" എന്ന പുസ്തകത്തില്‍ അദ്ധേഹം പറയുന്നത് ശ്രദ്ധിക്കൂ.
"കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹത്വവല്‍കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിൻറെതല്ലാത്ത മറ്റൊരു നിലനിൽപ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം - ഒരു പൌരൻറെ അവകാശം പോലും ലഭിക്കാതെ"
ഗോള്‍‌വല്‍ക്കറുടെ "ചിന്താധാര" യും, "we or our nationhood defined" ഉം ഇതേപോലെ അതി വര്‍ഗ്ഗീയവും അബദ്ധജടിലവുമായ നിര്‍ദ്ധേശങ്ങളും ഒപ്പം തന്നെ പലയിടങ്ങളിലായി അദ്ധേഹത്തിനു തന്നെ സ്വയം അംഗീകരിക്കാന്‍ പറ്റാത്ത മാന്യമായ ചില സെക്യുലര്‍ കാഴ്ചപ്പാടുകളും കുത്തിനിറച്ച ഫാസിസ്റ്റ് മര്‍ഗരേഖകള്‍ മാത്രമാണ്‌.
തെറ്റിന്റെ വഴിയേ ചരിച്ചുവെങ്കിലും ഗോഡ്സേ ധീരനായിരുന്നു. താന്‍ വിശ്വസിച്ചതിനോട് അദ്ധേഹം കൂറ് പുലര്‍ത്തി. എന്നാല്‍ "ഭീരു സവര്‍ക്കര്‍" ആ ബഹുമാനവും അര്‍ഹിക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗോള്‍‌വല്‍ക്കര്‍ ആകട്ടെ ആര്‍ എസ് എസിന്റെ അപരിഷ്കൃതമായ ഫാസിസ്റ്റ് അടിത്തറയാകുന്നു.

Sunday, July 12, 2015

എന്ത് കോണോത്തിലെ നാാ ഉവ്വേ ഇത്

"കടൽ കടന്നൊരു മാത്തുക്കുട്ടി" രഞ്ജിത്തിന്റെ ഒരു മോശം സിനിമയാണെന്നാണ് എന്റെ അഭിപ്രായം......

ഒരു സിനിമ നല്ലതായാലും പൊട്ടയായാലും നമുക്കൊന്നും ഒരു ചുക്കുമില്ല എന്നത് വേറെ കാര്യം......

പക്ഷെ ആ സിനിമയിൽ ഓരോ ഇന്ത്യക്കാരനെയും പ്രത്യേകിച്ച് ഓരോ മലയാളിയെയും തലകുനിച്ചിരുത്തി ചിന്തിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്......

വളരെക്കാലം ജർമനിയിലായിരുന്ന മാത്തുക്കുട്ടി നാട്ടിൽ വന്ന് കുറച്ചുനാൾ ഇവിടുത്തെ സമ്പ്രദായങ്ങൾ കണ്ട് മനസ് മടുത്ത് ഉള്ളിൽ തട്ടി ചോദിക്കുന്ന ആ ചോദ്യം......

" എന്ത് കോണാത്തിലെ നാടാ ഉവ്വേ ഇത്".....?

ഒന്നും ചെയ്യാനില്ലാത്ത നിസഹായാവസ്ഥയിൽ നമ്മളെല്ലാം ഈ ചോദ്യം ആരോടെന്നില്ലാതെ ചോദിച്ച് പോകാറുണ്ട്......

ബാത് റൂമിൽ കയറി വാതിലടച്ച് ഇങ്ക്വിലാബ് വിളിച്ച ക്യൂബ മുകുന്ദനെപ്പോലെ.....

സൗമ്യ എന്ന പെൺകുട്ടിയെ ബലാൽസംഘം ചെയ്ത് കൊന്നിട്ട് വടിവേലുവിന്റെ ഷെയ്പ്പിൽ ജയിലിലേക്ക് പോയ ഗോവിന്ദച്ചാമി നമ്മുടെ കാശിന് മട്ടൻബിരിയാണി തിന്ന് കൊഴുത്ത് മമ്മൂട്ടിയെ പോലെ സുന്ദരനായി ചാനൽ ക്യാമറ നോക്കി നമ്മളെത്തന്നെ ആക്കിച്ചിരിക്കുന്നത് കണ്ടപ്പോൾ തോന്നി......

എന്ത് കോണാത്തിലെ നാടാ ഉവ്വേ ഇത്..?

കേരള മന്ത്രിസഭയിലെ ആണായിപ്പിറന്ന പടുകിളവൻ മന്ത്രിമാരെ മുഴുവൻ അടിപ്പാവാടച്ചരടിൽ കെട്ടി പുഷ്പൻ കളിപ്പിച്ച സരിതാന്റിയുടെ ക്ലിപ്പ് ഇറങ്ങിയപ്പൊൾ ദാണ്ടെ കെടക്കണ് ചട്ടീം കലോം....

സിലുമയിൽ അഭിനയിച്ച ആന്റിയും അത് നെറ്റിലിട്ട അഴുക്കപ്പയലുകളും ഡീസന്റ്.....

ക്ലിപ്പ് കണ്ടവരെയൊക്കെ പൊക്കി അകത്തിടൂന്ന്.....
അത് കേട്ടപ്പോളും ബാത്രൂമിൽ കയറി കണ്ണാടി നോക്കി ചോദിച്ചു.....

എ...കോ...നാ..ഉ...ഇത്..?

വന്നുവന്നിപ്പ ഡെയിലി ഈ ചോദ്യം എന്നോടു തന്നെ ചോദിക്കണ്ട സ്ഥിതിയാണ്....

ബീഫ് തിന്നാലും  പ്രധാനമന്ത്രിയെ വിമർശിച്ചാലും ഒക്കെ പാക്കിസ്ഥാനിലേക്ക് വിട്ടോളാൻ കോണാത്തിലെ ചില കൊണാണ്ടർമാർ ഓഡറിടും.....
പറച്ചില് കേട്ടാൽ തോന്നും പാക്കിസ്ഥാൻ ഇവന്റെയൊക്കെ അച്ചിവീട്ടീന്ന് അമ്മായിയപ്പൻ ഡൗറി കൊടുത്ത സ്ഥലമാണെന്ന്.....

യോഗ പറ്റും ന്നും പറ്റില്ലാന്നും കുറേ എണ്ണം.......

ഇനി മോഡി സാർ ചെയ്യുന്ന നല്ല കാരൃങ്ങൾക്ക് ഒന്നു സപ്പോർട്ടു ചെയ്താൽ നുമ്മ വർഗീയനായി.......

ഇവടേം വയ്യ അവിടേം വയ്യ....

കോഴ വാങ്ങിയവനും കോഴിയായവനും ഉളുപ്പില്ലാതെ ചിരിക്കുന്നതു കാണുമ്പോൾ ആ ചോദൃം പിന്നേം ഒഴുകി വരും.....

അതിന്റെടയിൽക്കൂടി പ്രേമം സിനിമയിറങ്ങി അവിലും മലരും തവിടും കഞ്ഞീമായി തീയറ്റർ നിറഞ്ഞ് ലീക്കായി ഇന്റർനെറ്റിൽ വന്നപ്പ ദേ മത്തായിച്ചാ പിന്നേം കളിത്തോക്ക്..!!

സംഭവം അടിച്ചുമാറ്റി നെറ്റിലിട്ട മൊയലാളിമാരൊക്കെ വീട്ടിൽ സുലൈമാനി കുടിച്ച് സുഖിച്ചിരിക്കുമ്പൊ കയ്യിലെ കായ് ചെലവാക്കി നെറ്റ്പാക്ക് റീചാർജ് ചെയ്ത് ഡൗൺലോഡ് ചെയ്തവരെ പടപടേന്ന് പൊക്കി അകത്തിടുന്നു..!!!

ബലാൽസംഗ വാർത്ത ടിവിയിൽ കണ്ടെന്നും പറഞ്ഞ് നാളെ ഇവന്മാര് നമ്മളെ ബലാൽസംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്യുവല്ലോടേയ് ഇങ്ങനെ പോയാൽ..!!
(NB : ഞാൻ പ്രേമം തീയറ്ററിൽ പോയാണ് കണ്ടത്..
മുഖ്യമന്ത്രി ' ബബ്ബബ്ബാ...തെളിവില്ല ' എന്ന് പറയും എന്ന് അറിയാവുന്നതുകൊണ്ട് തെളിവിന് ടിക്കറ്റിന്റെ ബാക്കി കിട്ടിയ കഷണം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്..)

അരുവിക്കര ഇലക്ഷൻ റിസൽട്ട് വന്ന അന്ന് ഞാൻ കൂടെ വർക്ക് ചെയ്യുന്ന ഒരുത്തനോട് വളരെ വിഷമത്തോടെ ചോദിച്ചു..
" എന്ത് കോണാത്തിലെ നാടാ ഉവ്വെ ഇത്..?"
അപ്പൊ അവൻ പറയുവാ " എനിക്കറിഞ്ഞൂടാ അണ്ണാ ഞാൻ ഫിലിപ്പിൻസ്കാരനാ" എന്ന്..
ബ്ലാഡി ഫൂൾ..ഫിലിപ്പിൻസിലെന്താ അരുവിക്കര ഇല്ലേ..?

അത് കഴിഞ്ഞ് ഹേമമാലിനി ബെൻസ് കാറ് കൊണ്ടോയി ആൾട്ടോ കാറിലിടിപ്പിച്ച് നാല് പുരികം കൊഴിഞ്ഞ് പോയി ഗുരുതരമായി പരിക്കേറ്റ സംഭവം..
പോലീസ് വന്ന് നെറ്റിയിൽ പോറലേറ്റ ഡ്രീം ഗേൾ എം.പിയെ മുന്തിയ ഫൈവ്സ്റ്റാർ ഹോസ്പിറ്റലിലാക്കി ..
പോണവഴി എന്തായാലും ഒരു നല്ല കാര്യം ചെയ്തു, മറ്റേ ഇടികൊണ്ട് ചമ്മന്തിയായ ആൾട്ടോ കാറിൽ മരിക്കാൻ കിടന്ന പാവം പിടിച്ചവരെ ഏതോ ഗവണ്മെന്റാശുപത്
രിയിൽ തള്ളി..
ഭാഗ്യം പോകുന്ന വഴിക്ക് ആദ്യം മൃഗാശുപത്രി ഒന്നും കാണാഞ്ഞത്..
കണ്ടിരുന്നെങ്കിൽ ഏമാന്മാർ അവിടെ വിദഗ്ദ ചികിൽസ ഏർപ്പാടാക്കിയേനേം...
പിറ്റേന്ന് വാർത്ത വന്നപ്പോൾ അതിലും ബീഫൽസം..
ഹേമമാലിനി എം.പിക്ക് കാറപകടത്തിൽ ഗുരുതര പരിക്ക്.....
രാജ്യം വിതുമ്പുന്നു...
മാങ്ങാത്തൊലിയാണ്...നെറ്റിയിൽ പൂച്ച മാന്തിയ പോലൊന്ന് പോറിയാലുടൻ വിതുമ്പാൻ ഈ രാജ്യമെന്താ സീരിയൽ നടിയോ..?
വാർത്തയുടെ ഏറ്റവും അടിയിൽ മറ്റേ സംഭവവുമുണ്ട് രണ്ട് വരിയിൽ......
എം.പിയുടെ കാറുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന ഒരു കുട്ടി ചെറുതായിട്ടൊന്ന് മരിച്ചു...
കുട്ടിയുടെ അഛൻ ചെറുതായിട്ടൊന്ന് മരിക്കാൻ ചാൻസുണ്ട്..
അവർക്ക് വലുതെന്തോ വരാനിരുന്നത് ഇങ്ങനെ മാറിപ്പോയി എന്ന് ആശുപത്രി അധികൃതർ അറിയിച്ചു...

ഏത് കോണാത്തിലെ നാട്ടിൽ നടക്കും ഇതൊക്കെ..?
നാട് വെറും കോണാത്തിലെ നാടാണെങ്കിലും ആകെ ഒരാശ്വാസം ഈ വർഷം ഓണം നേരത്തെ വരുന്നതാണ്..
സ്ഥിതിഗതികളുടെ പോക്ക് ഇങ്ങനെയായ സ്ഥിതിക്ക് മാവേലി ഇനി ഈ ഏരിയയ്ക്ക് വരാൻ ചാൻസില്ലെന്നായി
രുന്നു എന്റെയൊരു ഹനുമാനം......

നാട്ടിലെ പയ്യന്മാരൊക്കെ ഉള്ള വാട്ട്സപ്പ് ഗ്രൂപ്പിൽ ഇന്നലെ ഒരുത്തൻ വന്ന് ചുമ്മാ സ്മൈലി ഇടുന്നു.....
പെണ്ണ് ഡാൻസ് കളിക്കുന്ന സ്മൈലി, പൊട്ടിച്ചിരി സ്മൈലി, ആകെപ്പാടെ സന്തോഷ സ്മൈലികൾ ..
ഞാൻ : "എന്താടേ കാര്യം..?
ഞങ്ങളും കൂടെ ഒന്ന് സന്തോഷിക്കട്ട്"..
അവൻ : " ഹിഹിഹി..ടിവി വാർത്തയിൽ SFI ക്കാരെ പോലീസ് റോട്ടിലിട്ട് തല്ലി ചമ്മന്തിയാക്കുന്നു..
നല്ല രസം കാണാൻ"..
വീണ്ടും സന്തോഷ സ്മൈലികൾ..
' അലോഷീ.. നീ സംഘിയാണോ..?" എന്ന് ഞാൻ ചോദിച്ചില്ല.....
എനിക്കറിയാരുന്നു അവൻ സംഘിയാണെന്ന്.....
ഞാൻ : " നല്ല കാര്യത്തിനല്ലേടാ ഈ സമരം..?
പിള്ളേർക്ക് പുസ്തകം കിട്ടാത്തോണ്ടല്ലേ..?"
അവൻ : " പുസ്തകം കിട്ടാത്തോണ്ട് വേറാർക്കും ഒരു കൊഴപ്പോമില്ലല്ലൊ..?
ഇവന്മാർക്ക് മാത്രം എന്താ ഇത്ര കടി..?"

ഒന്നു ആലോചിച്ചാ ശരിയല്ലേ....
ആർക്കും ഒരു കുഴപ്പവുമില്ല....പിന്നെ SFIക്കാർക്ക് എന്തിന്റെ കേടാ ..?
അവരുടെ കുഞ്ഞമ്മേടെ മക്കൾക്കൊന്നുമല്ലല്ലോ പുസ്തകം കിട്ടാത്തത്.....

ഭരിക്കുന്നവനും ഭരിക്കാത്തവനും ഒക്കെ കുട്ടികളില്ലേ.........

ഈ കോണാത്തിലെ നാട് നന്നാക്കാൻ പോലീസിന്റെ ചത വാങ്ങുന്ന എല്ലാവരും മണ്ടന്മാർ തന്നെ.....

സത്യം പറയാല്ലോ..... മൊബൈലിൽ ഇത്രയും ടൈപ്പിയപ്പോൾ കൈ വേദനിച്ചെങ്കിലും മനസിന് നല്ല ആശ്വാസംണ്ട്.......🙏🙏🙏

Friday, April 10, 2015

ഹിന്ദുക്കൾ മണ്ടന്മാരോ വർഗ്ഗീയവാദികളോ അല്ല,അങ്ങനെ ആക്കാൻ ആർ എസ് എസിനേ അനുവദിക്കണോ

ഹിന്ദുക്കൾ മണ്ടന്മാരോ വർഗ്ഗീയവാദികളോ
അല്ല, അങ്ങനെ ആക്കാൻ ആർ എസ്
എസിനെ അനുവദിക്കണോ?
**********************************************
മണ്ടന്മാരായ ഹിന്ദുക്കൾ എന്ന
തലക്കെട്ടോടെ "എന്താ
സുഹൃത്തുക്കളേ ഞെട്ടിയോ" എന്ന്
തുടങ്ങുന്ന ഒരു മെസ്സേജ് ഇപ്പോൾ
വാട്ട്സാപ്പിലും മറ്റും വ്യാപകമായി
പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാരവരവ്
അടക്കമുള്ള മുഴുവൻ തുകയും
മതേതരഭീകരരായ സർക്കാർ ഓൺ ദ
സ്പോട്ട് അടിച്ചുമാറ്റി
കണ്ണിൽക്കണ്ട മുസ്ലിമിനും
കൃസ്ത്യാനിക്കുമൊക്കെ വേണ്ടി
ചെലവഴിക്കുന്നു, പാവം ഹിന്ദുക്കൾ
പറ്റിക്കപ്പെടുന്നു എന്ന
മട്ടിലായിരുന്നു കഴിഞ്ഞ കുറേ
വർഷങ്ങളായി ഹിന്ദുത്വവാദികൾ സ്ഥാനത്തും
അസ്ഥാനത്തും പ്രചരിപ്പിച്ചിര
ുന്നത്. അത് ഒന്നാന്തരം
കല്ലുവെച്ച നുണയായിരുന്നു
എന്ന് ഈയടുത്ത കാലത്ത് സോഷ്യൽ
മീഡിയയിലൂടെ പൊളിച്ചടുക്കാൻ
സാധിച്ചിട്ടുണ്ട്. അതിനുശേഷമാണു
ഇപ്പോഴീ കാണുന്ന മട്ടിൽ സെന്റി
അടിച്ചും പരിഹസിച്ചും ഹിന്ദുക്കളുടെ
ദുരഭിമാനത്തെ കുത്തിയിളക്കിക്
കൊണ്ടുള്ള ഈ പ്രചരണം
നടന്നുവരുന്നത്.
ഏതായാലും അതിന്റെ
വസ്തുതകളിലേക്ക്‌ ഒന്ന്
പോയിനോക്കാം:
ഇനി മുതൽ ദേവസ്വം ബോർഡ് ഭരിക്കുന്ന
ക്ഷേത്രങ്ങളിൽ പണം ഇടില്ല
എന്ന് പ്രതിജ്ഞ ചെയ്യാനാണു
ആദ്യത്തെ വെല്ലുവിളി. പ്രിയ
സുഹൃത്തുക്കളെ ആവേശം കേറി ഓരോ
ആവശ്യമില്ലാത്ത പ്രതിജ്ഞ
ഒന്നും ചെയ്യാൻ നിക്കണ്ട,
കാരണം അങ്ങനെ ചെയ്താൽ കുത്തുപാള
എടുക്കാൻ പോകുന്നത്
അന്തിത്തിരി വെക്കാൻ
നിവൃത്തിയില്ലാത്ത നൂറുകണക്കിനു
ചെറിയ ക്ഷേത്രങ്ങളായിരിക്കും.
കേരളത്തിൽ ദേവസ്വം ബോർഡ്
നിയന്ത്രണത്തിലുള്ള അപൂർവ്വം ചില
വലിയ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ
നിന്നാണു മറ്റ് അനേകം
ചെറുക്ഷേത്രങ്ങൾക്ക് ധനസഹായം
നൽകുന്നത്. അതായത് ഒരുതരം
റിസോഴ്സ് പൂളിംഗ് ആണവിടെ
നടക്കുന്നത്. ഇവിടങ്ങളിലെല്ലാ
ം കൂടി ആയിരക്കണക്കിനു
ഹിന്ദുക്കളാണു വിവിധ ജോലികൾ ചെയ്ത്
കുടുംബം പുലർത്തുന്നത്.
അവരൊക്കെ പട്ടിണിയായിപ്പോകും
എന്നത് ഒരു സാമുദായിക പ്രശ്നം
മാത്രമല്ല, സാമൂഹിക പ്രശ്നം
കൂടിയാണു.
ഇനി പറഞ്ഞ പോലെ ദേവസ്വം ബോർഡ്
ക്ഷേത്രങ്ങളിൽ പണമിടാതെ സ്വകാര്യ
ക്ഷേത്രങ്ങളിൽ പണമിട്ടാൽ എന്താവും
അവസ്ഥ? അതിനുള്ള ഒടുവിലത്തെ
ഉദാഹരണമാണു തിരുവനന്തപുരം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ
നിന്ന് ഒടുവിൽ പുറത്തുവരുന്ന
വാർത്തകൾ. "തിരുവിതാംകൂർ രാജാവ്"(ഇപ്പോഴ
ങ്ങനെ ഒരു പദവി നിയമപ്രകാരം
ഇല്ല) എന്ന വ്യക്തി ആരെയും
തൊടീക്കാതെ ഭരിച്ചുവരുന്ന ആ
ക്ഷേത്രത്തിൽ നിന്ന് പത്തു
നാനൂറു കിലോ സ്വർണ്ണമാണു കാണാതായതായി
സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ
വിനോദ് റായ് റിപ്പോർട്ട്
നൽകിയിരിക്കുന്നത്. ബിജെപിക്കാർ
ഏറെ പൊക്കിപ്പിടിച്ച ടു ജി
അഴിമതിയേക്കുറിച്ച് പറഞ്ഞതും
ഇതേ വിനോദ് റായ് ആയിരുന്നു
എന്നുള്ളതുകൊണ്ട് അദ്ദേഹത്തിനു
ഇക്കാര്യത്തിൽ മാത്രമായി
തെറ്റുപറ്റില്ല എന്ന്
നമുക്കങ്ങ് ഉറപ്പിക്കാമല്ലോ
ല്ലേ? ഇതുമുഴുവൻ ആ "രാജാവ്"
കട്ടുകൊണ്ടുപോയി എന്ന് ഈ
ഘട്ടത്തിൽ പറയാൻ കഴിയില്ല.
എന്നാലും സുപ്രീം കോടതി
നേരിട്ടിടപെട്ട്‌ അന്വേഷണം
നടത്തിയതുകൊണ്ടാണു ഈ വിവരം
ഇപ്പോഴെങ്കിലും പുറത്തുവന്നത്
എന്നെങ്കിലും സാമാന്യബുദ്ധി
വെച്ച് അംഗീകരിക്കുമല്ലോ. ആ
അന്വേഷണത്തോട് "രാജകുടുംബം"
ഒട്ടും സഹകരിക്കുന്നില്ല
എന്ന് കോടതിക്ക് തന്നെ
പരാതിയുണ്ട്. ഈ ആരോപണമൊക്കെ
ജനാധിപത്യ സർക്കാരിനെതിരെ
ആയിരുന്നുവെങ്കിൽ എന്തൊക്കെയായിരി
ക്കും ഇവിടത്തെ പുകിൽ എന്ന്
ആലോചിക്കാൻ പോലും വയ്യ. ഏതായാലും
"പൊന്നു തിരുമനസ്സി"ന്റെ
കാര്യമായതുകൊണ്ട് ആർക്കും ഒരു
പരാതിയുമില്ല. "രാജാവ്"
ക്ഷേത്രമുറ്റത്തുനിന്നും
കാലിലെ പൊടി തട്ടിക്കുടഞ്ഞ്
ശ്രീപത്മനാഭന്റെ മണൽത്തരി പോലും
തനിക്ക് വേണ്ടായെന്ന്
പ്രഖ്യാപിക്കുന്ന രംഗം മനസ്സിൽ
ആവർത്തിച്ച് റീപ്ലേ ചെയ്ത്
അളിഞ്ഞ രാജഭക്തിയുടെ ഉച്ചിഷ്ഠവും
അമേദ്യവും നുണഞ്ഞിറക്കി
നമുക്ക് ഏമ്പക്കമിടാം.
ഏതായാലും എന്തുകൊണ്ട്
ക്ഷേത്രങ്ങൾ കൃത്യമായ
നിയമങ്ങൾക്ക് കീഴിൽ, വരവു ചെലവ്
കണക്കുകളൊക്കെ സമയാസമയം
ഓഡിറ്റ് ചെയ്ത്,
സർക്കാരിനേപ്പോലൂള്ള ഒരു
പൊതുസംവിധാനത്തിനു കീഴിൽ വരണം
എന്നതിന്റെ മികച്ച ഉദാഹരണമാണു
പദ്മനാഭസ്വാമി ക്ഷേത്രം.
ജനാധിപത്യത്തേക്കാൾ വിശ്വാസം
രാജഭരണത്തിലാണെങ്കിൽ പിന്നെ
അവരോട് ഒന്നും പറഞ്ഞിട്ട്
കാര്യമില്ല. അവർക്ക് നല്ല
നമസ്ക്കാരം.
ഏതായാലും ക്ഷേത്രങ്ങളിൽ
കൊണ്ടുപോയിട്ട് പണം
കളയുന്നതിനെതിരെ ആർ എസ് എസ് ഒരു
ക്യാമ്പയിൻ തുടങ്ങുന്നത് ഹിന്ദു
സമൂഹത്തിനു എന്തുകൊണ്ടും
നല്ലതാണു. വാശി പിടിച്ചുള്ള ആനയെ
എഴുന്നെള്ളിക്കൽ,
ലക്ഷക്കണക്കിനു രൂപ
കത്തിച്ചുകളയുന്ന പടക്കം
പൊട്ടിക്കൽ, മറ്റ് ആർഭാടങ്ങൾ
എന്നിവയൊക്കെ പൂർണ്ണമായി ഒഴിവാക്കാൻ
കഴിഞ്ഞില്ലെങ്കിലും
കുറച്ചുകൊണ്ടുവരാനെങ്കിലും
കഴിഞ്ഞാൽ അതും നല്ലതായിരിക്കും.
ഈ പണം ജീവകാരുണ്യപ്രവർ
ത്തനങ്ങൾക്ക് ചെലവാക്കുന്ന
കാര്യത്തിൽ ഇതര മതസ്ഥരുമായി ഒരു
ഹെൽത്തി കോമ്പറ്റീഷനും ആവാം.
അതായിരിക്കും ഭഗവാനും സന്തോഷം
എന്നറിയാൻ ഭഗവത് ഗീത
നോക്കേണ്ട കാര്യം
പോലുമില്ല.
ഇനി ശബരിമലയുടെ കാര്യം.
വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ്
ഈടാക്കുന്നത് ലോകമെങ്ങുമുള്ള
നാട്ടുനടപ്പാണു. അതിലെന്താണിത്ര
വിലപിക്കാനെന്ന് മനസ്സിലാവുന്നില
്ല. പിന്നെ റോഡിന്റെ ടോൾ. ശബരിമലയിൽ
എത്ര ടോൾ റോഡ് ഉണ്ടെന്ന്
അറിയില്ല. ഏതായാലും
ഉണ്ടെങ്കിൽത്തന്നെ അതും
അത്ര പുതുമയുള്ള കാര്യമല്ല.
ശബരിമലയിലേക്കുള്ള റോഡുകൾ
നന്നാക്കാൻ വർഷാവർഷം കോടിക്കണക്കിനു
രൂപയാണു എല്ലാവരുടേതുമായ പൊതുഖജനാവിൽ
നിന്ന് സർക്കാരിനു ചെലവഴിക്കേണ്ടി
വരുന്നതെന്നതെന്ന്
യാഥാർത്ഥ്യമാണു. പാർക്കിംഗ് ഫീസും
ടോളുമൊക്കെ അവിടത്തെ പുതുതായി
ഏർപ്പെടുത്താൻ പോകുന്ന
വികസനത്തിനല്ല, നിലവിൽ പൊതുപണം
ഉപയോഗിച്ച് നടത്തിയ
വികസനത്തിന്റെ പേരിലാണു. പിന്നെ
ഇതുമുഴുവൻ രാഷ്ട്രീയക്കാർക്കും
കോണ്ട്രാക്റ്റർമ്മാർക്കും
ബിനാമികൾക്കുമായാണു പോകുന്നത്
എന്ന് പറഞ്ഞുകൊണ്ടുള്ള കുത്ത്.
അതും വികാരപരമായി ആളുകളെ പിരികേറ്റാൻ
വേണ്ടിയുള്ള ഒരാരോപണം മാത്രം.
ജനാധിപത്യചിന്തയുടെ ഭാഗമായി
വികസിച്ചുവന്ന ഒരു ആധുനിക ആശയമാണല്ലോ
മതേതരത്വവും. അപ്പോൾപ്പിന്നെ
ജനാധിപത്യത്തിനു
ം ജനപ്രതിനിധികൾക്കുമിട്ട്
ഇങ്ങനെ രണ്ട് കുത്ത്
കുത്താതെ വർഗ്ഗീയപ്രചരണം
മുന്നോട്ടുകൊണ്ടുപോകാൻ
കഴിയില്ലല്ലോ ല്ലേ?
വ്യവസ്ഥാപിതമായി ടെണ്ടർ ചെയ്ത്
നമ്മുടെ നാട്ടിലെ മറ്റ് ഏത്
പ്രവൃത്തിയും ചെയ്യുന്ന
പോലെയേ ശബരിമലയിലേയും
നിർമ്മാണപ്രവൃത്തികൾ നടക്കുന്നുള്ളൂ.
അങ്ങനെയല്ലാതെ പിന്നെ
എങ്ങനെയാണു അവ നടത്താൻ കഴിയുക?.
"രാജാവി"നു തോന്നിയവരേ വെച്ച് പണി
നടത്തുന്ന പദ്മനാഭസ്വാമി
ക്ഷേത്രവുമായുള്ള താരതമ്യം
ഇവിടെയും പ്രസക്തമാണു.
പിന്നെ "ആയിരം ശബരിമലക്ക്
വേണ്ടിയുള്ള പണം ഹിന്ദു എന്ന
മന്ദബുദ്ധികൾ ഇട്ടുകഴിഞ്ഞു" എന്ന
നിങ്ങളുടെ വാക്കുകൾ. വീണ്ടും ആളുക്കളെ
വൈകാരികമായി ഇളക്കാൻ വേണ്ടിയുള്ള
പിരികേറ്റൽ മാത്രം.
അതേപ്പോലെത്തന്നെയാണു
കടമുറികളിലെ വരുമാനവും മറ്റും.
പിന്നെ ഉപയോഗിക്കുന്ന
വൈദ്യുതിക്ക് ചാർജ്ജ്
ഈടാക്കേണ്ട എന്നതാണോ ആവശ്യം?
അങ്ങനെയാണെങ്കിൽ സോറി, ഒട്ടും
യോജിപ്പില്ല. കൂടുതൽ വൈദ്യുതി
ഉപയോഗിക്കുന്നവരിൽ നിന്ന്
ഈടാക്കുന്ന ഉയർന്ന താരീഫ്
തന്നെയാണു ശബരിമല അടക്കമുള്ള
എല്ലാ വൻ കിട ഉപഭോക്താക്കളിൽ
നിന്നും ഈടാക്കേണ്ടത്.
ഏതായാലും ശബരിമലയിലെ വരവ് ചെലവ്
കണക്കുകളൊക്കെ കൃത്യമായി
ഓഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത
്തുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം
ആർക്കും പരിശോധിക്കാവുന്ന പബ്ലിക്
ഡോക്യുമെന്റുകളാണവ. അതിലെ
എന്തെങ്കിലും വസ്തുതകൾ
ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചാൽ
അത് പരിശോധിക്കാം, അല്ലാതെ
കാടടച്ച് വെടിവെക്കുന്നത്‌
എന്ത് ഉദ്ദേശത്തോടെയാണ
െന്ന് അരിയാഹാരം
കഴിക്കുന്നവർക്ക് മനസ്സിലാവും.
അന്യസംസ്ഥാനത്തുനിന്നും വരുന്ന
ഭക്തരുടെ വാഹനങ്ങൾക്ക് കേരളത്തിൽ
ഒരു നികുതിയും ഏർപ്പെടുത്തുന്ന
ില്ല. നാമമാത്രമായ എൻട്രി ഫീസ്
ഉണ്ടോ എന്നറിയില്ല. ഏതായാലും
കേരള രജിസ്റ്റ്രേഷൻ വാഹനങ്ങൾ
കർണ്ണാടക, തമിഴ്നാട്
എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ
അവർ ഈടാക്കുന്ന ഫീസിന്റെ
നാലിലൊന്ന് പോലും നാം ഇവിടെ
തിരിച്ച് ഈടാക്കുന്നില്ല.
യഥാർത്ഥത്തിൽ ഈ ഫീസ് കാര്യമായി
ഉയർത്തുകയാണു വേണ്ടത്. പോലീസ്
അടക്കം ഒരു മതനിരപേക്ഷ
സംവിധാനത്തിന്റെ എന്തെല്ലാം
സേവനങ്ങൾ ശബരിമല അടക്കമുള്ള
വ്യത്യസ്ത മതവിഭാഗങ്ങളുടെ
ആരാധനാലയങ്ങൾക്കെന്ന പേരിൽ
കൂടുതലായി ഉപയോഗിക്കപ്പെടു
ന്നുണ്ടോ അതിനു കൃത്യമായ
ചാർജ്ജ് ഈടാക്കി അത്
ഖജനാവിലേക്ക് മുതൽക്കൂട്ടുക
തന്നെയാണു വേണ്ടത്. കാരണം
സ്റ്റേറ്റ് എന്നത് മതവിശ്വ്വാസികളു
ടേത് മാത്രമല്ലല്ലോ,
ഒരുമതത്തിലും വിശ്വാസമില്ലാത്ത
മനുഷ്യരുടേത് കൂടിയാണു ഇവിടത്തെ
പൊതുപണം. പാവപ്പെട്ടവന്റെ
നികുതിപ്പണം ഭക്തിവ്യവസായത്ത
െ വളർത്താനുള്ളതല്ല. അതിനേക്കാൾ
പ്രാധാന്യമുള്ള മറ്റൊരുപാട്
കാര്യങ്ങൾ ഇവിടെയുണ്ട്. സ്വന്തം
വ്യക്തിപരമായ വിശ്വാസത്തിനായി
സ്റ്റേറ്റിന്റെ സേവനം
ഉപയോഗിക്കുന്നവർ അതിന്റെ
ചെലവും വഹിക്കുക എന്നത്
തന്നെയാണു ന്യായം.
അവസാനത്തെ പൂഴിക്കടകനാണു
മാസ്റ്റർപ്പീസ്. തുടക്കത്തിൽപ്പറ
ഞ്ഞ "മണ്ടൻ" വിളി ആവർത്തിച്ചുകൊണ്ട്
"ഹിന്ദുവിന്റെ ആരാധനാലങ്ങളിലെ പണം
എടുത്തുകൊള്ളൂ, പക്ഷേ,
തുല്ല്യമായ പണം മറ്റ്
മതസ്ഥരുടേയും എടുക്കാനുള്ള
ആർജ്ജവം സർക്കാരിനു ഉണ്ടാകണം"
എന്നതാണല്ലോ ആവശ്യം.
ചരിത്രബോധം എന്നത്
ഏഴയലത്തുകൂടി പോയിട്ടില്ല
എന്നതിന്റെ തെളിവാണിത്.
കേരളത്തിലെ ഹിന്ദുക്ഷേത്രങ്
ങളും ഇതരമതസ്ഥരുടെ
ആരാധനാലയങ്ങളും തമ്മിൽ
അടിസ്ഥാനപരമായിത്തന്നെയുള്ള
വ്യത്യാസമുണ്ട്. കേരളം
ഭരിച്ചിരുന്നത് ഏതാണ്ട് മുഴുവനായും
ഹിന്ദു രാജാക്കന്മാരാണു. ഒരു ചെറിയ
പ്രദേശത്ത് കുറച്ചുകാലം
സാമൂതിരിയുടെ കീഴിൽ നിലനിന്നിരുന്ന
അറക്കൽ രാജവംശമൊഴിച്ച്.
സമൂഹത്തിലാണെങ്കിൽ അവർണ്ണർക്കും
ദളിതർക്കും കാലുകുത്താൻ മണ്ണു
നൽകാതെ ഉള്ള ഭൂമിയൊക്കെ സവർണ്ണ
ജന്മിമാർ കയ്യടക്കി വെച്ചിരുന്നു.
ഈ അധികാരത്തിന്റേയ
ും സാമൂഹികാവസ്ഥയുടേയും ഭാഗമായാണു
ഇന്നുള്ള തൊണ്ണൂറു ശതമാനം
ഹിന്ദുക്ഷേത്രങ്ങളും അവിടത്തെ
സമ്പത്തുമുണ്ടായത്. അതുകൊണ്ട്
രാജഭരണകാലത്തുതന്നെ
ക്ഷേത്രങ്ങൾ പൊതു ഉടമസ്ഥതയിലായിരു
ന്നു. രാജഭരണം പോയപ്പോൽ
അവയൊക്കെ ജനാധിപത്യ
സർക്കാരിന്റെ ചുമതലയിലായി എന്ന്
മാത്രം. അത് കൃത്യമായ
നിയമങ്ങളുണ്ടാക്കി വ്യവസ്ഥാപിതമായി
പരിപാലിച്ചു പോരുന്നു എന്നതാണിന്ന്
സർക്കാർ ചെയ്യുന്നത്. എന്നാൽ ഇതര
മതസ്ഥരുടെ ആരാധനാലയങ്ങളുടെ സ്ഥിതി
പൊതുവിൽ ഇതല്ല. പഴയ രാജാക്കന്മാർ
നിർമ്മിച്ചുകൊടുത്ത ചുരുക്കം ചില
പള്ളികൾ ഒഴിച്ചാൽ ബാക്കി മഹാഭൂരിപക്ഷം
പള്ളികളും ഉണ്ടാക്കിയിരിക്കുന്നത്
അതത് മതസ്ഥർ സ്വന്തം നിലക്കാണു.
അതുകൊണ്ട് അവിടങ്ങളിൽ സർക്കാരിന്റെ
നിയന്ത്രണം അനിവാര്യമായ
ഘട്ടങ്ങളിൽ മാത്രമേ അത് വേണ്ടൂ.
പത്മനാഭസ്വാമി ക്ഷേത്രത്തിലേത്‌
പോലെ വൻ തോതിൽ നിധിയെങ്ങാനും
ഏതെങ്കിലും പള്ളിയിൽ നിന്ന്
കണ്ടെത്തിയാൽ അവിടെയും
സർക്കാരിന്റെ നിയന്ത്രണം
ഉണ്ടാവണമെന്ന് തന്നെയാണു
നമ്മുടെയൊക്കെ അഭിപ്രായം.
സ്വന്തമായി ക്ഷേത്രങ്ങളുണ്ടാക്കിയ
എസ് എൻ ഡി പി പോലുള്ളവരുടെ
ക്ഷേത്രകാര്യങ്ങൾ അവർ തന്നെയാണു
നോക്കിനടത്തുന്നത്, സർക്കാർ അതിൽ
ഇടപെടുന്നില്ല എന്നതും
ഓർക്കാവുന്നതാണു.
ഹിന്ദുക്കളെ ഉണർത്താൻ ശശികലയും
കൂട്ടരും കൊണ്ടുപിടിച്ച് ശ്രമം
തുടങ്ങിയിട്ട് കാലം കുറെയായി.
ഹിന്ദു ഉണരുന്നത് നല്ലതു
തന്നെ. എന്നാൽ മുഴുവൻ ഉണരാതെ
ഉറക്കപ്പിച്ചിൽ
എന്തെങ്കിലുമൊക്കെ
കാട്ടിക്കൂട്ടുന്ന മട്ടിലാവരുത്
എന്ന് മാത്രം. എന്താണു
ഇന്ത്യയിലെ ഹിന്ദുക്കളുടെ
യഥാർത്ഥ പ്രശ്നമെന്ന് ഈ അഭിനവ
രക്ഷകർക്ക് വല്ല
ബോധ്യവുമുണ്ടോ? ആർ എസ് എസിനേ
സംബന്ധിച്ച് ഹിന്ദുക്കൾ എന്നാൽ സവർണ്ണ
ജാതികളിൽ പെട്ട ഹിന്ദുക്കൾ
മാത്രമാണെന്നതാണു സത്യം. അവർണ്ണ
ജാതികളിൽപ്പെട്ട ചിലരെയൊക്കെ
പേരിനു ഉയർത്തിക്കാട്ടു
മെങ്കിലും അത്തരം സമൂഹങ്ങളുടെ
യഥാർത്ഥ സാമൂഹിക പുരോഗതിക്കായുള്ള ഒരു
അജണ്ടയും ആർ എസ് എസിനില്ല.
ഇന്ത്യയിലെ മഹാഭൂരിപക്ഷം ദളിത്,
പിന്നാക്ക ഹിന്ദുക്കളും കൊടിയ
പീഢനങ്ങൾ നേരിടുന്നത് മറ്റ്
മതസ്ഥരിൽ നിന്നല്ല, മറിച്ച്
ഹിന്ദുക്കളിലെത്തന്നെ
മേൽജാതിക്കാരിൽ നിന്നാണു. സ്വന്തമായി
ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത
ദളിത്, പിന്നാക്ക ഹിന്ദുക്കൾക്ക്
സ്വന്തം കാലിൽ നിൽക്കാനായി സമഗ്രമായ
ഭൂപരിഷ്ക്കരണം രാജ്യം മുഴുവൻ
നടത്തണമെന്ന് ആവശ്യപ്പെടാൻ ആർ എസ്
എസ് തയ്യാറുണ്ടോ? കഴിഞ്ഞ
യു.പി.എ.സർക്കാർ തയ്യാറാക്കിയ കരട്
ഭൂപരിഷ്ക്കരണ നിയമം ഇപ്പോഴും
പൊടിപിടിച്ച് കിടപ്പുണ്ട്. അത്
എത്രയും പെട്ടെന്ന്
പാർലമെന്റിലെ മഹാഭൂരിപക്ഷമുപയ
ോഗിച്ച് നിയമമാക്കാൻ ഇന്നത്തെ
സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറായാൽ
ഹിന്ദു സംരക്ഷകർ എന്ന വിശേഷണത്തോട്
കുറച്ചെങ്കിലും നീതിപുലർത്താൻ ആർ
എസ് എസിനു കഴിയും.
സംവരണക്കാര്യത്തിലും
അങ്ങേയറ്റം പ്രതിലോമകരവും
മെറിറ്റിന്റെ പേരിലുള്ള സവർണ്ണ
താത്പര്യങ്ങളുടെ സംരക്ഷണപരവുമാണു ആർ
എസ് എസ് നിലപാട്. സംവരണം പൂർണ്ണമായി
എടുത്തുകളയാനാണു അവർ
ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള
അനുഭവം വെച്ച് ദളിത്, പിന്നാക്ക
ഹിന്ദുക്കളുടെ സാമൂഹിക, സാമ്പത്തിക
ഉന്നമനത്തിനും അധികാര
പങ്കാളിത്തത്തിനും വലിയ
പ്രയോജനം ചെയ്ത ഒന്നാണു
സംവരണം. എന്നാൽ ഇനിയും ഈ ദിശയിൽ
നമുക്ക് ഏറെ മുന്നോട്ടുപോകാന
ുണ്ട്. ഇന്ന് സർക്കാർ മേഖലയിൽ
മാത്രമാണു സംവരണം നൽകപ്പെടുന്നത്
. എന്നാൽ ജനസംഖ്യയിൽ വെറും രണ്ട്
ശതമാനം പേർക്കാണു ആകെ സർക്കാർ ജോലി
ലഭിക്കുന്നത്. ബാക്കിയുള്ള 98%
ജനങ്ങളും ആശ്രയിക്കുന്ന
സ്വകാര്യമേഖലയിലേക്ക് കൂടി
സംവരണം വ്യാപിപ്പിക്കുകയാണു
ഇതിന്റെ പ്രയോജനം കൂടുതൽ
ലഭിക്കുന്നതിനു ഇനി
ചെയ്യാനുള്ളത്. ഈ ലോകസഭാ
തെരഞ്ഞെടുപ്പിൽ യു.പി.എ.യുടെ
പ്രകടന പതികയിൽ ഉൾപ്പെടുത്തപ്പെ
ട്ടിരുന്ന ഈ വിഷയത്തിൽ ആർ എസ് എസിന്റെ
മാത്രമല്ല, പഴയ സംവരണ വിരുദ്ധ
സമരക്കാരുടെ ഇപ്പോഴത്തെ താവളമായ
ആം ആദ്മി പാർട്ടിയുടെയും നിലപാട്
വ്യക്തമാക്കപ്പെ
ടേണ്ടതുണ്ട്.
കാടടച്ച് വെടിവെച്ചും കണ്ണടച്ച്
ഇരുട്ടാക്കിയും ഒരേ നുണ
നൂറ്റൊന്നാവർത്തിച്ചും യഥാർത്ഥ
പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ
തിരിച്ചുവിട്ടും ഹൈന്ദവവികാരം
ആളിക്കത്തിച്ച് വോട്ടുബാങ്ക്
ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണു
ഇത്തരം പ്രചരണങ്ങളുടെ
പിറകിലുള്ളത്. നിഷ്ക്കളങ്കരായ ഹൈന്ദവ
സഹോദരന്മാർ കാര്യമറിയാതെ അതിൽ
വീണുപോകുന്നു എന്ന് മാത്രം.
ബഹുമതസമൂഹമായ ഇന്ത്യയിൽ പരസ്പരം
ദുരാരോപണങ്ങളുന്നയിച്ച് ആളുകളുടെ മനസ്സിൽ
സംശയം ഉണ്ടാക്കിയാൽ പിന്നെ ഈ നാടിനെ
പിടിച്ചാൽ കിട്ടില്ല. "ഹിന്ദു രാഷ്ട്രം"
എന്നൊക്കെ കേൾക്കുമ്പൊൾ
പലർക്കും ആവേശം വരുന്നുണ്ടായിരി
ക്കും. എന്നാൽ പ്രയോഗതലത്തിൽ
ഉണ്ടാകാൻ പോകുന്നത് ഒരു "ഹിന്ദു
പാക്കിസ്ഥാൻ" എന്നത്
മാത്രമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ
നന്ന്. ഇപ്പോഴത്തെ
പാകിസ്ഥാന്റെയോ അഫ്ഗാനിസ്ഥാന്റെ
യോ ഒരു ഹിന്ദു പകർപ്പ് ഇവിടെ ഉണ്ടായാൽ
എന്തായിരിക്കും സാധാരണ
ഹിന്ദുക്കൾക്കുള്ള നേട്ടമെന്ന്
ഒന്ന് ചിന്തിച്ചു നോക്കുന്നത്
നല്ലതാണു. മനുഷ്യർക്ക്
മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ
സാധിക്കുന്നത് മതരാഷ്ട്രങ്ങളില
ല്ല, മതേതര ജനാധിപത്യം
പുലരുന്ന രാജ്യങ്ങളിലാണു എന്നതാണു
ലോകം മുഴുവനുമുള്ള അനുഭവം.
അങ്ങനെ ചിന്തിക്കാനും
മനസ്സിലാക്കാനും കഴിയുന്നവർക്ക്
വേണമെങ്കിൽ ഇത് ഫോർവ്വേഡ്
ചെയ്യാം. അല്ലാത്തവർക്ക്
പഴയപടി വർഗ്ഗീയ പ്രചരണങ്ങൾ
ആവർത്തിച്ച് നാടിന്റെ മനസ്സമാധാനം
കളയാം.
ജയ് ഹിന്ദ്.
@@@@@@@@@@@@@@@
The message being spread in the social media:
മണ്ടന്മാരായ ഹിന്ദുക്കള്
എന്താ സുഹൃത്തേ ഒന്നു ഞെട്ടിയോ?
സത്യമാണത്. നമ്മള് എപ്പോഴും
നിലവിളിക്കും ഹിന്ദുക്കളുടെ
ക്ഷേത്രങ്ങളിപണം മുഴുവന് ദേവസ്വം
ബോര്ഡ് കൊണ്ടു പോകുന്നു എന്ന്..
ഒന്ന് ചിന്തിക്കൂ അവിടെ പണം
കൊണ്ടിടുന്നതാരാ? ഹിന്ദു എന്ന
ബുദ്ധിശൂന്യന് തന്നെ. ഇനിമുതല്
ദേവസ്വം ബോര്ഡ് ഭരിക്കുന്ന
ക്ഷേത്രങ്ങളില് പണം ഇടില്ല
എന്നു പ്രതിജ്ഞ ചെയ്യൂ..
നിര്ബന്ധം ആണെങ്കില് കുറച്ചു
പൂക്കളോ കുറച്ചു പഴങ്ങളോ കുറച്ച്
ഇലകളോ കുറച്ച് വെള്ളമോ കൊണ്ടു
പോയ്ക്കോളൂ ഭഗവാന് ഏറ്റവും
സന്തോഷമാകും സംശയം ഉള്ളവര്
ഭഗവത്ഗീത നോക്കിക്കോളൂ.. ഹിന്ദു
അമ്പലങ്ങളില് ഇടുന്ന പൈസ ഹിന്ദു
വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക്
ഉപയോഗിക്കുന്നതിലും
നല്ലതല്ലേ..
അതായിരിക്കില്ലേ ഭഗവാനും
സന്തോഷം...
*
ശബരിമലയില് പോയിട്ടുള്ളവര്
ക്കറിയാം അവിടെ പാര്ക്കിങ്ങിനു
ം പൈസകൊടുക്കണം റോഡില് ടോളും
കൊടുക്കണം എന്ന് അതിനു
പറയുന്ന ന്യായം ശബരിമല
വികസനത്തിനാണെന്നാണ്.
പച്ചക്കള്ളമാണത് ഈ പണം
പോകുന്നത് ഉദ്യോഗസ്തരുടെയു
ം രാഷ്ട്രീയക്കാരുടെയും
ബിനാമികളുടെ കൈകളിലേക്കും
റോഡുനിര്മ്മാണ കമ്പനികളിലേക്കു
മാണ്... ആയിരം ശബരിമലകള്
വികസിപ്പിക്കേണ്ട പണം ഇപ്പോള്
തന്നെ ഹിന്ദു എന്ന മന്ദബുദ്ധികള്
ഇട്ടുകഴിഞ്ഞു.. ഇനിമുതല്
കൊടുക്കാതിരിക്കൂ പ്രശ്നം
ഉണ്ടാകട്ടെ ആള്ക്കാര് ചര്ച്ച
ചെയ്യട്ടെ...
ശബരിമലയിലെ ഭണ്ഡാരം വരവു മാത്രമെ
നമ്മള് കേള്ക്കാറുള്ളൂ..
ശബരിമലയിലെ കടമുറികള്ക്ക് ഒരു
വര്ഷത്തെ വാടക പത്തും ഇരുപതും
ലക്ഷങ്ങളാണ് ഒരു വര്ഷത്തെ
വൈദ്യുതി കണക്ഷന് ചാര്ജ് മാത്രം
ലക്ഷങ്ങളാണ്. പോലീസിന്റെ
സേവനത്തിനും ദേവസ്വം
ഗവണ്മെന്റിന് കോടികള്
കൊടുക്കുന്നുണ്ട്.
അന്യസംസ്ഥാനത്തു നിന്നും
തിര്ത്ഥാടനത്തിനു വരുന്ന
ഭക്ത്രുടെ വാഹനങ്ങളില് നിന്നും
കോടികള് നികുതിയിനത്തില്‍
പിഴിയുന്നുണ്ട്. അവര്മൂലം
സംസ്ഥാനത്തുണ്ടാകുന്ന
കച്ചവടത്തിന്റെ വരുമാനം
വേറെയും ഇതൊന്നും നമ്മളില്
പലര്ക്കും അറിയില്ല.. ഇതു
വളരെ ചെറിയ ഉദാഹരണങ്ങള് മാത്രം. ഇനി
പറയൂ തുടക്കത്തില് പറഞ്ഞ
വാചകത്തില് വല്ല തെറ്റും
ഉണ്ടോ മണ്ടന്മാരല്ലെ
നമ്മള്... ഹിന്ദുവിന്റെ
ആരാധനാലയങ്ങളിലെ പണം
എടുക്കുന്നെങ്കില് എടുത്തോളൂ
പക്ഷെ തുല്യമായ പണം മറ്റ്
മതസ്ഥ രുടെയും എടുക്കാനുള്ള
ആര്ജ്ജവം സര്ക്കാരിനു
ഉണ്ടാകണം. പ്രതികരിക്കാതെ
എല്ലാം സഹിക്കുന്ന ഒരു സമൂഹത്തെ
കൊള്ളയടിക്കുന്നത് മതനിരപേക്ഷ
സര്ക്കാരിന്
യോജിച്ചതല്ലല്ലോ...
ഉണരൂ ഹിന്ദൂ എന്നു പറയുന്നില്ല
കാരണം ഹിന്ദു ഉണര്ന്നിരിക്കു
കയാണ് ഇനി പ്രവര്ത്തിക്കുകയാണു
വേണ്ടത്..
ആലോചിച്ചു നില്ക്കാതെ ഒരു
പത്തു പേര്ക്കെങ്കിലു
ം ഫോര്വേര്ഡ് ചെയ്യൂ
ബോധവത്കരണമാണ്
മാറ്റത്തിലേക്കുള്ള ഏറ്റവും
നല്ലവഴി.